2019, മാർച്ച് 3, ഞായറാഴ്‌ച

മനസ്സിന്റെ പാകത

Image result for images of peaceful mind


മന്ത്രോപദേശത്തിനായി ഒരു യുവാവ് ഗുരുസന്നിധിയിലെത്തി. ആശ്രമത്തിൽ മൂന്നുമാസം താമസിച്ച ശേഷം മന്ത്രം നല്കാമെന്നായി ഗുരു.മൂന്നുമാസം കഴിയുന്ന ദിവസം കുളിച്ചുവരുമ്പോൾ ഒരു യാചകൻ അയാളുടെ ദേഹത്തു അശുദ്ധവെള്ളം തെറിപ്പിച്ചു. യുവാവ് കോപം കൊണ്ട് അലറി.ഗുരു അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞശേഷം പറഞ്ഞു: മന്ത്രം സ്വീകരിക്കാൻ നീ പാകമായിട്ടില്ല. മൂന്നുമാസം കൂടി കഴിയട്ടെ. ആ മൂന്നുമാസവും കഴിയുന്ന ദിവസം അന്നു കണ്ട അതെ യാചകൻ യുവാവിൻറെ മുന്നിലെത്തി. അന്ന് യുവാവിന് ദേഷ്യം വന്നെങ്കിലും അയാളോട് സമാധാനത്തിൽ പറഞ്ഞൊള്ളു. അന്നും പതിവുപോലെ ഗുരു അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞശേഷം പഴയപോലെതന്നെ മൂന്നുമാസം കാത്തിരിക്കാൻ പറഞ്ഞു.ആ മൂന്നുമാസവും കഴിയുന്ന ദിവസം പതിവുപോലെ യാചകൻ യുവാവിൻറെ മുന്നിലെത്തി.അന്ന് യുവാവ് ശാന്തനായി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു. അന്നത്തെ വിശേഷം ചോദിച്ചറിഞ്ഞ ഗുരു സന്തോഷത്തോടെ പറഞ്ഞു മന്ത്രം സ്വീകരിക്കാനുള്ള പാകത നിൻറ്റെ മനസ്സിന് വന്നിട്ടുണ്ട്. എപ്പോളാണോ കാര്യങ്ങളെ ശാന്തമായി നേരിടാൻ മനസ്സിന് കഴിയുന്നത് അപ്പോളാണ് ജീവിക്കാൻ തടസ്സങ്ങൾ ഇല്ലാതാവുന്നത്.