ഭൂമിയുടെ നിലനിൽപ്പിനായി എന്തെല്ലാം ചെയ്യാൻ സാധിക്കും?അതിനുള്ള ഉത്തരം പ്രകൃതി തന്നെ നമുക്ക് തരും.പ്രകൃതി എന്നാൽ എന്താണ്?കാടുകൾ, മരങ്ങൾ,പൂക്കൾ, പക്ഷി മൃകാദികൾ, പുഴകൾ,തോടുകൾ,കായലുകൾ, അങ്ങനെ എല്ലാം ചേർന്നാലേ പ്രകൃതിക്കു സന്തുനിലവാസ്ഥ ഉണ്ടെന്നു പറയാൻ പറ്റു. പ്രകൃതി അസന്തുനിലാവസ്ഥയിലാണെങ്കിൽ അതിനർത്ഥം പ്രകൃതിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് നാശം സംഭവിച്ചു എന്നാണ്.അതായത് ഭൂമിയുടെ നാശം ആരംഭിച്ചു എന്ന്.
നമ്മുടെ പ്രകൃതി സന്തുനിലാവസ്ഥയിൽ ആണോ ?അല്ല ,അതിനു കാരണക്കാർ മനുഷ്യരും. പ്രകൃതിയിലെ എല്ലാ ഘടകങ്ങളും മനുഷ്യൻ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പ് സാധ്യമാവണമെങ്കിൽ മനുഷ്യൻറെ പ്രവർത്തികൾ തിരുത്തണം.കാടുകൾ വെട്ടിത്തെളിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും കെട്ടിടങ്ങളും നഗരങ്ങളും പണിയുമ്പോൾ എന്താണ് സത്യത്തിൽ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? കട്ടിലുള്ള ജീവജാലങ്ങളുടെ നിലനിൽപ് ഇല്ലാതാവുകയും വംശനാശം ഉണ്ടാവുകയും ചെയ്യുന്നു.വാസസ്ഥലം നഷ്ടപ്പെടുന്ന ചില വിഭാഗം ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഇറങ്ങുന്നു. മരങ്ങൾ കുറയുന്നതോടെ മഴ കുറയും, ശുദ്ധവായുവും കുറയുന്നു, അങ്ങനെ ചൂട് കൂടുതലാവുന്നു, ജലക്ഷാമം രൂക്ഷമാകും.പുഴ തോട് തുടങ്ങിയ ജലസ്രോതസ്സുകൾ നശിക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകും.സത്യത്തിൽ മനുഷ്യൻ ഇല്ലാതാകുന്നതെല്ലാം മനുഷ്യനിലനില്പിന്റെ അടിസ്ഥാന ഘടകങ്ങൾ ആണ്.
പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല എന്ന വലിയ സത്യം മനസിലാക്കികൊണ്ടുള്ള വികസനം നടത്തിയാൽ മതി.അല്ലെങ്കിൽ എല്ലാകണ്ടുപിടുത്തങ്ങളും നടത്തിക്കഴിയുമ്പോൾ അത് സന്തോഷത്തോടെ ആസ്വദിക്കാനുള്ള ആരോഗ്യമോ ജീവനോ ഉണ്ടായെന്നു വരില്ല.
നമ്മുടെ ഭൂമിയെ രക്ഷിക്കാനായി നമ്മുക്ക് പലതും ചെയ്യാൻ കഴിയും.മരങ്ങൾ വെച്ച് പിടിപ്പിക്കുക, അത് നമ്മുടെ വായു മലിനീകരണവും അന്തരീക്ഷ താപനിലയെ ക്രമീകരിക്കുകയും ചെയ്യും, ക്രമേണ ആവശ്യത്തിന് മഴയും ലഭിക്കും.നമ്മുടെ കാടുകളെ ഇല്ലാതാകുന്നത് തടയണം.പുഴയിൽ മാലിന്യങ്ങൾ ഇടുന്നതും മണൽ വാരുന്നതും തടയാം.ഏതു സാധാരണക്കാരനും ഇതെല്ലാം ചെയ്യാം.അങ്ങനെ ഒരു പരുധിവരെ പ്രകൃതിയെയും ഭൂമിയേയും നമുക്കു സന്തുനിലാവസ്ഥയിൽ നിലനിർത്താൻ സാധിക്കില്ലേ? ഒരു വ്യക്തിയിലൂടെ എല്ലാവരിലും ഉണ്ടാവുന്ന മാറ്റം പ്രകൃതിയിൽ പ്രതിധ്വനിക്കും.