2019, മേയ് 23, വ്യാഴാഴ്‌ച

വിജയവും തോൽവിയും നമ്മുടെ കയ്യിൽത്തന്നെ


Image result for ashish hemrajani images   

ജീവിതത്തിൽ ചില അവസരങ്ങളിൽ വിജയവും പരാജയവും നേരിടേണ്ടിവരാറുണ്ട് .ഓരോ തോൽവിയിലും തളരാതെ മുന്നേറാനുള്ള കരുത്തു സ്വന്തം ഉള്ളിൽ നിന്ന് തന്നെ കണ്ടെത്തണം.അങ്ങനെ ജീവിച്ചു കാണിച്ച ഒരുപാടുപേരുണ്ട്.അതിൽ ഒരാളാണ് ആശിഷ് ഹേംറജാനി.

ഒരു സിനിമ കാണണമെന്ന ആഗ്രഹത്തോടെ തിയറ്ററിലെ നീണ്ട ക്യുവിൽ മണിക്കൂറുകളോളം കാത്തു നിന്ന് അവസാനം ടിക്കറ്റ് ലഭിക്കാതെ മടങ്ങേണ്ടിവരുന്നവരുടെ നിരാശ അതനുഭവിച്ചവർക്കേ മനസ്സിലാവൂ. ടിക്കറ്റ് ലഭിക്കുമോ എന്ന ആകുലതയാൽ തീയേറ്ററുകളിൽ നിന്നും വിട്ടുനിന്നിരുന്നത് നിരവധി ആളുകളാണ്. എന്നാൽ ഇന്ന് നീണ്ട ക്യൂ എന്ന പേടിസ്വപ്‌നം ഒഴിവാക്കി മനസമാധാനത്തോടെ മുൻകൂറായി ടിക്കറ്റെടുത്തു സിനിമ ആസ്വാദിക്കാനുള്ള  സൗകര്യമുണ്ട്. ഇരുപത്തിനാലുകാരനായ ഒരു ചെറുപ്പക്കാരന്റെ മനസ്സിലുദിച്ച ഒരാശയമാണ്‌ ഇന്ത്യയിൽ സുഗമമായി ടിക്കറ്റെടുത്തുകൊണ്ടു തിയേറ്ററിലെത്താൻ വഴിയൊരുക്കിയത്. ഇതിലൂടെ  സിനിമ വ്യവസായത്തിന് തന്നെ വമ്പിച്ച മുന്നേറ്റമുണ്ടാകാനുമായി.

മുംബൈ സർവകലാശാലയിൽ നിന്നും മാനേജ്‌മന്റ് പഠനം പൂർത്തീകരിച്ചു ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആശിഷ് ഹേംറജാനിക് 1999ൽ ദക്ഷിണാഫ്രിക്കയിലേക്കു ഒരു യാത്ര പുറപ്പെട്ടു. അവിടെ ഒരു പാർക്കിലെ മരത്തണലിൽ റേഡിയോ സ്രവിച്ചുകൊണ്ടിരിക്കെയാണ് ആശിഷിന്റെ മനസ്സിൽ ഒരാശയം പിറന്നത്. റഗ്ബി മത്സരം കാണാനായി ടിക്കറ്റുകൾ ഒരുക്കികൊടുക്കുന്ന കമ്പനികളുടെ റേഡിയോ പരസ്യം കേട്ടപ്പോൾ എന്തുകൊണ്ട് ഈ സംവിധാനം ഇന്ത്യയിലും ഏർപെടുത്തിക്കൂടാ എന്ന ചിന്തയിൽ നിന്നുമാണ് സിനിമക്കുള്ള ടിക്കറ്റുകൾ തരപ്പെടുത്തികൊടുക്കാനൊരു കമ്പനി തുടങ്ങാനുള്ള തീരുമാനമെടുത്തത്.ഇന്ത്യയിൽ തിരിച്ചെത്തിയ ആശിഷ് ജോലി ഉപേക്ഷിച്ചു സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചു. രണ്ടു സുഹൃത്തുക്കളേയും കൂടെ ചേർത്തുകൊണ്ട് ബിഗ് ട്രീ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു സ്ഥാപനം. ആശിഷിന്റെ കിടപ്പുമുറി ആയിരുന്നു കമ്പനിയുടെ ആസ്ഥാനം.

ഉപഭോക്താക്കൾക്കു സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഒരു വെബ്‌സൈറ്റ് തുടങ്ങി.ഓൺലൈൻ പേയ്‌മെന്റ് അക്കാലത്തു ഇല്ലാതിരുന്നതിനാൽ ആവശ്യകാർക്ക് ടിക്കറ്റുകൾ അവരുടെ പക്കൽ എത്തിച്ചു നൽകി ആയിരുന്നു തുടക്കം. നൂറ്റിഅൻപതോളം ജീവനക്കാർ ടിക്കറ്റുകൾ എത്തിച്ചു നൽകാൻ ബൈക്കുകളിൽ നഗരത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. 2002ൽ ആഗോളതലത്തിൽ വെബ്‌സൈറ്റ് അധിഷ്‌ഠിത വ്യവസായങ്ങൾക്കു നേരിട്ട ആഘാതം ആശിഷിന്റെ കമ്പനിയേയും ബാധിച്ചു.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ജീവനക്കാരുടെ എണ്ണം കുറച്ചു. വേതനവും വെട്ടികുറക്കേണ്ടിവന്നു. കമ്പനി പൂട്ടിപോവേണ്ട സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ പിടിച്ചുനിന്നു. തന്റെ ആശയം ലോകം ഏറ്റെടുക്കും എന്ന ഉറച്ച വിശ്വാസം ആശിഷിനുണ്ടായിരുന്നു.

2002ൽ ജെ.പി മോർഗനിൽ നിന്നും ലഭിച്ച സാമ്പത്തിക പിന്തുണയും പുതിയ മൾട്ടിപ്ലക്‌സ്  തിയറ്ററുകളുടെ കടന്നുവരവും കമ്പനി വളരാൻ കാരണമായി. ഇന്ത്യയിലെ  മൾട്ടിപ്ലക്‌സ് കമ്പനികൾക്കു ആവശ്യമായ ടിക്കറ്റ് സംവിധാനത്തിനുള്ള സോഫ്റ്റുവെയറുകൾ നിർമിച്ചു നൽകിയാണ് കമ്പനി പിടിച്ചു നിന്നത്. "ഗോ ഫോർ ടിക്കറ്റിങ്" എന്ന പേരിൽ ആരംഭിച്ച ടിക്കറ്റ് സേവനം 2002ൽ "ഇന്ത്യ ടിക്കറ്റിങ്" എന്ന പേരിലും ഇന്ന് "ബുക്ക് മൈ ഷോ" എന്ന പേരിലും അറിയപ്പെടുന്നു. ബുക്ക് മൈ ഷോ മൊബൈൽ ആപ്പിന്റെ സഹായത്താൽ ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഐപിഎൽ പോലുള്ള സ്പോർട്സ്  മത്സരങ്ങൾക്കുള്ള ടിക്കറ്റുകളും വാങ്ങാൻ പിന്നീട് സൗകര്യമൊരുക്കി. ആശിഷിന്റെ കിടപ്പുമുറിയിൽ തുടങ്ങിയ കമ്പനിയുടെ പ്രവർത്തനം വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. മൂവായിരത്തിലേറെ മൂല്യമുണ്ട് ഇന്ന് ഈ സംരഭത്തിന്.

തോൽ‌വിയിൽ   തളരാത്ത മനസ്സും, വിജയിക്കുമെന്ന ആത്മവിശ്വാസവും  ഉണ്ടെങ്കിൽ  ജീവിതത്തിൽ വിജയം ഉറപ്പിക്കാം.


2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

എങ്ങനെ ഭൂമിയെ രക്ഷിക്കാം

Image result for images of earth and man

ഭൂമിയുടെ നിലനിൽപ്പിനായി എന്തെല്ലാം ചെയ്യാൻ സാധിക്കും?അതിനുള്ള ഉത്തരം പ്രകൃതി തന്നെ നമുക്ക് തരും.പ്രകൃതി എന്നാൽ എന്താണ്?കാടുകൾ, മരങ്ങൾ,പൂക്കൾ, പക്ഷി മൃകാദികൾ, പുഴകൾ,തോടുകൾ,കായലുകൾ, അങ്ങനെ എല്ലാം ചേർന്നാലേ പ്രകൃതിക്കു സന്തുനിലവാസ്ഥ ഉണ്ടെന്നു പറയാൻ പറ്റു. പ്രകൃതി അസന്തുനിലാവസ്ഥയിലാണെങ്കിൽ അതിനർത്ഥം പ്രകൃതിയിലെ ഏതെങ്കിലും ഒരു ഘടകത്തിന് നാശം സംഭവിച്ചു എന്നാണ്.അതായത് ഭൂമിയുടെ നാശം ആരംഭിച്ചു എന്ന്.

നമ്മുടെ പ്രകൃതി സന്തുനിലാവസ്ഥയിൽ ആണോ ?അല്ല ,അതിനു  കാരണക്കാർ മനുഷ്യരും. പ്രകൃതിയിലെ എല്ലാ ഘടകങ്ങളും മനുഷ്യൻ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ നിലനിൽപ്പ് സാധ്യമാവണമെങ്കിൽ മനുഷ്യൻറെ പ്രവർത്തികൾ തിരുത്തണം.കാടുകൾ വെട്ടിത്തെളിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും കെട്ടിടങ്ങളും നഗരങ്ങളും പണിയുമ്പോൾ എന്താണ് സത്യത്തിൽ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? കട്ടിലുള്ള ജീവജാലങ്ങളുടെ നിലനിൽപ് ഇല്ലാതാവുകയും വംശനാശം ഉണ്ടാവുകയും ചെയ്യുന്നു.വാസസ്ഥലം നഷ്ടപ്പെടുന്ന ചില വിഭാഗം ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഇറങ്ങുന്നു. മരങ്ങൾ കുറയുന്നതോടെ  മഴ കുറയും, ശുദ്ധവായുവും കുറയുന്നു, അങ്ങനെ ചൂട് കൂടുതലാവുന്നു, ജലക്ഷാമം രൂക്ഷമാകും.പുഴ തോട് തുടങ്ങിയ ജലസ്രോതസ്സുകൾ നശിക്കുമ്പോൾ ജലക്ഷാമം രൂക്ഷമാകും.സത്യത്തിൽ മനുഷ്യൻ ഇല്ലാതാകുന്നതെല്ലാം മനുഷ്യനിലനില്പിന്റെ അടിസ്ഥാന ഘടകങ്ങൾ ആണ്.  
പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല എന്ന വലിയ സത്യം മനസിലാക്കികൊണ്ടുള്ള വികസനം നടത്തിയാൽ മതി.അല്ലെങ്കിൽ എല്ലാകണ്ടുപിടുത്തങ്ങളും നടത്തിക്കഴിയുമ്പോൾ അത് സന്തോഷത്തോടെ ആസ്വദിക്കാനുള്ള ആരോഗ്യമോ ജീവനോ ഉണ്ടായെന്നു വരില്ല. 

നമ്മുടെ ഭൂമിയെ രക്ഷിക്കാനായി നമ്മുക്ക് പലതും ചെയ്യാൻ കഴിയും.മരങ്ങൾ വെച്ച് പിടിപ്പിക്കുക, അത് നമ്മുടെ വായു മലിനീകരണവും അന്തരീക്ഷ താപനിലയെ ക്രമീകരിക്കുകയും ചെയ്യും, ക്രമേണ ആവശ്യത്തിന് മഴയും ലഭിക്കും.നമ്മുടെ കാടുകളെ ഇല്ലാതാകുന്നത് തടയണം.പുഴയിൽ മാലിന്യങ്ങൾ ഇടുന്നതും മണൽ വാരുന്നതും തടയാം.ഏതു സാധാരണക്കാരനും ഇതെല്ലാം ചെയ്യാം.അങ്ങനെ ഒരു പരുധിവരെ പ്രകൃതിയെയും ഭൂമിയേയും നമുക്കു സന്തുനിലാവസ്ഥയിൽ നിലനിർത്താൻ  സാധിക്കില്ലേ? ഒരു വ്യക്തിയിലൂടെ എല്ലാവരിലും ഉണ്ടാവുന്ന മാറ്റം പ്രകൃതിയിൽ പ്രതിധ്വനിക്കും.

ഇനി എത്ര നാൾ ഭൂമി ജീവനോടെ?

ഋതുഭേതുകൾ മാറുന്നതിനനുസരിച്ചു വേനലും മഞ്ഞും മഴയും മാറി മാറി വന്നുകൊണ്ടിരിക്കും, അതാണ്  പ്രകൃതി നിയമം.എന്നാൽ കാലങ്ങൾ കഴിയുംതോറും ചൂടിൻറെ അളവ് കൂടുകയും മഴയുടെ അളവ് കുറയുകയുമാണ്.സൂര്യഗാതമേറ്റു ആളുകൾ മരിച്ചു വീഴുന്നു. ഇങ്ങനെ ആണെങ്കിൽ ഭൂമിയുടെ ഭാവി എന്താകും?മനുഷ്യന് വേണ്ടത് ഉണ്ടാകാനുള്ള ഓട്ടത്തിൽ പ്രകൃതിയെ മറക്കുകയാണവൻ.പ്രകൃതിയുടെ സന്തുനിലാവസ്ഥയെ താളം തെറ്റിക്കും വിധം ചൂഷണം ചെയ്യുന്നു.ഭാവിയെ കുറിച്ച് ചിന്തിക്കാതെ വർത്തമാനത്തിലൂടെ നടക്കുന്ന മനുഷ്യന് എന്ന് തിരിച്ചറിവുണ്ടാകും?കാടുവെട്ടിത്തെളിച്ചു നഗരങ്ങൾ ആക്കുന്നു.അങ്ങനെ കാട്ടിൽ ജീവിക്കേണ്ട മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യനെ കൊല്ലുന്നു.ജീവിജാലങ്ങൾക്കു വംശനാശം സംഭവിക്കുന്നു.മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കും എല്ലാം ഭൂമിയിൽ ജീവിക്കാനുള്ള  അവകാശം ഉണ്ട്. ഭൂമിയിൽ വസിക്കുന്ന എല്ലാം പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്, ഒരു വിഭാകത്തിന്റെ ഇല്ലായ്മയുടെ മറ്റുള്ളവയുടെ നാശം ആരംഭിക്കുന്നു.
വെട്ടിമാറ്റുന്ന ഓരോ മരവും നാളത്തെ പ്രതീക്ഷയാണ് ഇല്ലാതാകുന്നത്.പടുത്തുയർത്തുന്ന കോൺഗ്രീറ്റ് കെട്ടിടങ്ങളും എസിയുടെ തണുപ്പും, തണലും ആശ്വാസവും തന്നേകാം അത് മതിയോ ജീവിക്കാൻ? കുടിക്കാൻ വെള്ളവും ശ്വസിക്കാൻ ശുദ്ധവായുവും ഇല്ലാതികിയിട്ടു എന്ത് ജീവിതം? 

ഞാൻ ഭയക്കുന്നു എൻ്റെ ഭൂമിയെ കുറിച്ചോർത്തു, ഭാവി തലമുറയെ കുറിച്ചോർത്തു. മനുഷ്യൻ എന്തെല്ലാം ക്രൂരതകൾ ആണ് പ്രകൃതിയോട് ചെയ്തുകൊണ്ടിരിക്കുന്നത് .മരങ്ങൾ വെട്ടിമാറ്റി കെട്ടിടങ്ങൾ പണിയുന്നു, അത് മഴ പെയ്യാനുള്ള സാധ്യത കുറക്കുന്നു. ടൈലിട്ട മുറ്റങ്ങൾ മഴയെ മണ്ണിനടിയിൽ ഒലിച്ചിറങ്ങുന്നത് തടയുന്നു.ജലസ്രോതസുകളായ തോടും പുഴയും കായലും മണൽവാരി ഇല്ലാതാക്കുന്നതിന് പുറമേ മാലിന്യങ്ങൾ നിക്ഷേപിച്ചു ദിനംപ്രതി മലിനമാക്കുന്നു, അതുമൂലം അവിടെ വസിക്കുന്ന ജീവജാലങ്ങളുടെ നിലനിൽപ് തന്നെ ഇല്ലാതാവുന്നു.
എസി, ഫ്രിഡ്ജ് ഇവയുടെയെല്ലാം കൂടുതലായുള്ള ഉപയോഗം ഓസോൺ പാളിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ഓരോ വേനൽ കാലവും കൂടുതൽ കൂടുതൽ രൂക്ഷമാവുകയാണ്.വാഹനങ്ങളുടെയും പ്ലാസ്റ്റിക്കിന്റെയും  കുടികൊണ്ടിരിക്കുന്ന ഉപയോഗം അന്തരീക്ഷത്തിൽ മലിനീകരണം മാത്രമല്ല പുതിയ പുതിയ രോഗങ്ങൾക്കു കൂടിയുള്ള വാതിൽ തുറക്കുകയാണ്.പുതിയ കണ്ടുപിടിത്തങ്ങൾ മനുഷ്യൻറ്റെ ജീവിതം എളുപ്പമാകുന്നതും നിലനിൽപ് അപകടത്തിൽ ആകുന്നതും ആണ്.കാലങ്ങൾ കഴിയുംതോറും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്തു പ്രകൃതിയെ ഇല്ലാതാക്കുക മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വരുംകാലങ്ങളിൽ ഓക്സിജൻ മാസ്ക് വെക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയിരിക്കും.ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുമെങ്കിൽ അത് ജലത്തിന് വേണ്ടി ആയിരിക്കും.

ഒരു മരം വെട്ടുമ്പോൾ നൂറു തൈകൾ നടണം, വെട്ടിമാറ്റുന്ന ഓരോ മരങ്ങളും അടക്കപെടുന്ന വായുഅറകൾ ആണ്, മഴയുടെ സ്രോതസുകൾ ആണ്.തിരിച്ചറിവുണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.മഴയില്ലാത്ത, വെള്ളമില്ലാത്ത,ശുദ്ധവായു ഇല്ലാത്ത, ഒരു ഭാവികലത്തേക്കു നടന്നു പോയികൊണ്ടിരിക്കുകയാണ് നമ്മൾ. മനുഷ്യനിലൂടെ പ്രകൃതിയും പ്രകൃതിയിലൂടെ ഭൂമിയും ജീവിക്കുന്നു. മരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനേയും ഭൂമിയേയും സൂചിപ്പിക്കുന്നു.

ഹേ മനുഷ്യ ഇനിയെന്തിനു അമാന്തം!
നിനക്കുള്ള കുഴിയുമിനിയും വെട്ടണമോ!
നിർത്തിപ്പോവു നല്ലൊരു ഭാവികലത്തിനായ്

എങ്ങനെ ഭൂമിയെ രക്ഷിക്കാം
Image result for images of planting a tree

2019, മാർച്ച് 3, ഞായറാഴ്‌ച

മനസ്സിന്റെ പാകത

Image result for images of peaceful mind


മന്ത്രോപദേശത്തിനായി ഒരു യുവാവ് ഗുരുസന്നിധിയിലെത്തി. ആശ്രമത്തിൽ മൂന്നുമാസം താമസിച്ച ശേഷം മന്ത്രം നല്കാമെന്നായി ഗുരു.മൂന്നുമാസം കഴിയുന്ന ദിവസം കുളിച്ചുവരുമ്പോൾ ഒരു യാചകൻ അയാളുടെ ദേഹത്തു അശുദ്ധവെള്ളം തെറിപ്പിച്ചു. യുവാവ് കോപം കൊണ്ട് അലറി.ഗുരു അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞശേഷം പറഞ്ഞു: മന്ത്രം സ്വീകരിക്കാൻ നീ പാകമായിട്ടില്ല. മൂന്നുമാസം കൂടി കഴിയട്ടെ. ആ മൂന്നുമാസവും കഴിയുന്ന ദിവസം അന്നു കണ്ട അതെ യാചകൻ യുവാവിൻറെ മുന്നിലെത്തി. അന്ന് യുവാവിന് ദേഷ്യം വന്നെങ്കിലും അയാളോട് സമാധാനത്തിൽ പറഞ്ഞൊള്ളു. അന്നും പതിവുപോലെ ഗുരു അന്നത്തെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞശേഷം പഴയപോലെതന്നെ മൂന്നുമാസം കാത്തിരിക്കാൻ പറഞ്ഞു.ആ മൂന്നുമാസവും കഴിയുന്ന ദിവസം പതിവുപോലെ യാചകൻ യുവാവിൻറെ മുന്നിലെത്തി.അന്ന് യുവാവ് ശാന്തനായി ഒന്ന് പുഞ്ചിരിക്കുകമാത്രം ചെയ്തു. അന്നത്തെ വിശേഷം ചോദിച്ചറിഞ്ഞ ഗുരു സന്തോഷത്തോടെ പറഞ്ഞു മന്ത്രം സ്വീകരിക്കാനുള്ള പാകത നിൻറ്റെ മനസ്സിന് വന്നിട്ടുണ്ട്. എപ്പോളാണോ കാര്യങ്ങളെ ശാന്തമായി നേരിടാൻ മനസ്സിന് കഴിയുന്നത് അപ്പോളാണ് ജീവിക്കാൻ തടസ്സങ്ങൾ ഇല്ലാതാവുന്നത്.

2019, ഫെബ്രുവരി 27, ബുധനാഴ്‌ച

മാറിയ ലോകവും മനുഷ്യരും

Baby, Summer, Child, Fun, People, Happy

എല്ലാവരും സമൂഹത്തെയും ആളുകളെയും നോക്കി കാണുന്നതും വിലയിരുത്തുന്നതും വെത്യസ്ഥമായ കശ്ച്ചപ്പാടിലൂടെ ആണ്. ആളുകൾ എത്ര വെത്യസ്തർ ആണെന്ന് പറഞ്ഞാലും എല്ലാവര്ക്കും ഒരുപോലെ ഉണ്ടാവേണ്ട ഗുണങ്ങൾ ഉണ്ട് അതാണ് മനുഷ്യത്വം.എന്നാൽ ഇന്നത്തെ പല ആളുകൾക്കും ഇല്ലാതെ പോയ ഒന്നാണ് മനുഷ്യത്വം.ഞാൻ എഴുതുന്നത് എന്റെ ചുറ്റുമുള്ള ആളുകളിൽ നിന്നാണ് എന്റെ സമൂഹത്തിൽ നിന്നാണ്.



ഒരു കുട്ടി ജനിച്ചു വളർന്നു കോളേജിൽ എത്തുന്നത് വരെ ആ കുട്ടിയുടെ സ്വഭാവം രൂഭീകരിക്കുന്നത്  വീട്ടിൽ നിന്നാണ്.മിഡിൽ ക്ലാസ് കുടുംബത്തിൽ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് താഴ്ന്ന ജാതിയിലുള്ള കുട്ടികളോട് കൂട്ടുകൂടരുത് അവർ പൊട്ട ജാതി ആണെന്ന്. ഇത് പോലെ തന്നെ പണക്കാരും മകളെ പറഞ്ഞു പഠിപ്പിക്കുന്നു.പിന്നീടുള്ള കുട്ടികളുടെ വളർച്ചയെ ജാതിയുടെ വേർതിരിവും പണത്തിന്റെ വ്യവസ്ഥതയിലുള്ള വേർതിരിവും എങനെ ആണ് ബാധിക്കാതിരിക്കുന്നത്. അപ്പോൾ ഏറ്റവും ആദ്യം ബോധവത്കരണം വേണ്ടത് കുട്ടികൾക്കോ മാതാപിതാക്കൾക്കോ?



 അച്ഛൻ കള്ളുകുടിയനോ കള്ളനോ പെണ്ണുപിടിയനോ ആയാൽ മകൻ അങ്ങനെ ആവണം എന്നില്ല, പക്ഷെ സമൂഹം പിന്നെ മറിച്ചൊരു ആലോചനക് നിൽക്കില്ല അച്ഛൻ എങ്ങനെ ആണോ മകനും അങ്ങനെ ആവും എന്ന് മുൻവിധി എഴുതും.ചില കുട്ടികൾ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് ഒരിക്കലും ചീത്ത ആവില്ല എന്ന് കരുതി നടക്കും,പക്ഷെ മറ്റു ചില കുട്ടികൾ അച്ഛന്റെ വഴിക്ക് തന്നെ സഞ്ചാരം ആരംഭിക്കും.ഒരാളെ നല്ലവൻ ആക്കുന്നതും ചീത്ത ആക്കുന്നതും സമൂഹം തന്നെ ആണ്.



കുട്ടികളെ കുട്ടികളായി കാണുക.അവരുടെ കുടുംബ പശ്ചാത്തലത്തിൽ അവരെ വിലയിരുത്തരുത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ നല്ലൊരു സമൂഹത്തിന്റെ ഘടകങ്ങൾ.നല്ല മുല്യങ്ങൾ പകർന്നു കൊടുത്തു നല്ലവരായി കുട്ടികളെ വളർത്താൻ ആദ്യം രക്ഷിതാക്കളിൽ നല്ല മുല്യങ്ങൾ വളർത്താൻ ശ്രമിക്കണം.സ്വാർത്ഥതയില്ലാത്ത സ്നേഹവും മനുഷ്യത്വവും ഉള്ള നല്ലൊരു സമൂഹത്തിനായി ഓരോ കുടുംബങ്ങളും തയാറാവണം.നല്ലൊരു നാളെക്കായി എല്ലാവർക്കും ഒരുമിക്കാം.
Family, Health, Heart, Human, Group, Personal

എന്തിനു പ്രണയം


Image result for images of boy and girl friendship
പ്രണയം അത് എല്ലാവരിലും ഉള്ള ഒരു വികാരം ആണ്.പ്രണയിക്കാത്തവർ ആയി ആരും ഉണ്ടാവില്ല.ഇനി പ്രണയിച്ചിട്ടില്ലെകിൽ അവർക്കു എന്തോ കുഴപ്പമുണ്ടെന്നു പറയാം.പക്ഷെ അവൾക്കു  പ്രണയം എന്തെന്ന് തിരിച്ചറിവ് ഉണ്ടായ കാലം മുതൽ അവൾ ചിന്തിച്ചു .



എന്തിനു പ്രണയിക്കണം ?



ആരെ പ്രണയിക്കണം ?



എപ്പോൾ പ്രണയിക്കണം?



ഈ മൂന്ന് ചോദ്യങ്ങൾക്കും അവൾക്കു വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു.ജനിപ്പിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കളെക്കാളും വലുതല്ല പ്രണയം പറഞ്ഞു പിന്നാലെ വരുന്ന ഒരു പുരുക്ഷനും. മാതാപിതാക്കൾ അവളുടെ മേൽ വച്ചിരിക്കുന്ന വിശ്വാസം ഒരിക്കലും ദുരുഭയോഗം ചെയ്യില്ല എന്നവൾ ഉറച്ച തീരുമാനം എടുത്തു.



മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം, അപ്പോൾ ഇഷ്ടമുള്ള ആളെ പ്രണയിച്ചു അത് വീട്ടിൽ തുറന്നു പറഞ്ഞാൽ വിവാഹം നടത്തി തരാൻ സ്നേഹമുള്ള വീട്ടുകാർ തയാറാവില്ലേ എന്ന് ചോദിച്ചു കൊണ്ട് ഒരു കൂട്ടർ വന്നു.അതെ ശരിയാണ് സ്നേഹമുള്ള അച്ഛനും അമ്മയും മക്കൾക്കു വേണ്ടി എല്ലാത്തിനും തയ്യാറാവും. പക്ഷെ മാതാപിതാക്കളുടെ സ്വപ്‌നം മുഴുവൻ അവരുടെ മക്കളായിരിക്കും.ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അവർ സ്വപ്‍നം കണ്ടു തുടങ്ങും, കുഞ്ഞിൻറ്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവരുടെ അധ്വാനവും പണശേഖരണവും  വർധിപ്പിച്ചു മക്കൾക്കു വേണ്ടി ചിലവു ചെയ്യുന്നു.മക്കൾക്കു വേണ്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് അവരുടെ വിശ്വാസമെങ്കിലും തിരിച്ചു കൊടുക്കാൻ മക്കൾക്കു കടമയില്ലേ?

ഈ ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഒന്ന് പ്രണയിച്ചില്ലെങ്കിൽ എന്ത് സംഭവിക്കാൻ? അടുത്ത കൂട്ടുകാർകിടയിൽ പ്രണയം തോന്നാം,പിന്നാലെ പ്രണയം പറഞ്ഞു ചിലരെ കാണാം.മനസ്സിൽ വ്യക്തമായ തീരുമാനം ഉണ്ടായാൽ ഇതിൽ നിന്നെല്ലാം മോചനം നേടാൻ സാധിക്കും.

അവളുടെ മനസ്സിൽ അച്ഛനും അമ്മക്കും കൊടുത്ത മുഖ്യ സ്ഥാനം ഒരു പ്രണയത്തിനും സ്ഥാനം കൊടുത്തില്ല.വിവാഹം കഴിഞ്ഞാൽ ഭർത്താവിനെ പ്രണയിക്കാം എന്നവൾക്കു അറിയാം. അവൾ നല്ലൊരു മകളും നല്ലൊരു ഭാര്യയും നല്ലൊരു കാമുകിയും ആയിരിക്കും.

മാതാപിതാക്കളോട് സ്നേഹമുള്ള ഒരു മക്കളും അവർക്കു വേണ്ടി വൃദ്ധസദനം തേടി പോവില്ല.ഭർത്താവിനോട് വിശ്വാസം പുലർത്തുന്ന ഒരു ഭ്യാര്യയും അന്യപുരുക്ഷനെ ആഗ്രഹിക്കില്ല.സ്നേഹവും വിശ്വാസവും മനസ്സിൽ കടമയായി സൂക്ഷിക്കുന്ന ഇവളല്ലേ ശരിക്കും പെണ്ണ്?ഇവളെ പോലെ ആവണ്ടേ ഓരോ പെണ്ണും?



പുരുക്ഷന്റെ  മനസ്സിൽ സ്നേഹിക്കുന്ന പെണ്ണിനെ കുറിച്ച് ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടാവും അതെല്ലാം അവർ രണ്ടു പേരെ കുറിച്ച് മാത്രം ആയിരിക്കും അവളുടെയോ അവന്റെയോ മാതാപിതാക്കൾ ഉണ്ടാവില്ല.അതുപോലെ തന്നെ ആയിരിക്കും പ്രണയിക്കുന്ന പെണ്ണും.കുറച്ചു നാളത്തെ പരിജയം കൊണ്ട് പ്രണയിക്കുന്നവർ അവർക്കു വേണ്ടി ജീവിച്ചുകൊണ്ടിരിക്കുന്ന അച്ഛനെയും അമ്മയേയും ഓർക്കില്ല,അവർക്കു വേണ്ടി ചിലവാക്കിയ പണത്തിന്റെയും അധ്വാനത്തിന്റെയും മുതലും പലിശയും കൊടുക്കുന്നത് ഒരു ഒളിച്ചോട്ടത്തിലൂടെ ആയിരിക്കും.നിങ്ങളുടെ ഉള്ളിൽ യഥാർത്ഥ പ്രണയം ഉണ്ടെങ്കിൽ അത് തുറന്നു പറഞ്ഞു നല്ലൊരു ജോലി കിട്ടുന്നത് വരെ കാത്തിരുന്നു കൂടെ?കല്യാണ പ്രായം ആവുമ്പോൾ വിവാഹ ആലോചനയുമായി ചെന്നാൽ നല്ല ആലോചന എന്ന് തോന്നിയാൽ അവർ നടത്തിതരാതിരിക്കില്ല.കാരണം എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം മക്കൾക്കു  ജീവിതകാലം മുഴുവൻ സന്തോഷത്തോടെയും പണത്തിന്റെ ബുദ്ധിമുട്ടില്ലാതെയും ജീവിക്കാൻ കഴിയുന്ന കുടുംബമാണ്.

മനസ്സിൽ മായാതെ പ്രണയവും സ്നേഹവും സൂക്ഷിക്കുന്നവർക്കു പ്രണയവും കുടുംബവും ഒരു പോലെ സന്തോക്ഷതോടെ നിലനിർത്താം.

ആൺ പെൺ സ്വഹൃദം ശരിയും തെറ്റും




എന്താണ് ആണും പെണ്ണും  സുഹൃത്തുക്കൾ ആയാൽ കുഴപ്പം? എൻ്റെ കാശ്ചപാടിൽ ഒരു തെറ്റും കാണുന്നില്ല.ആർക്കെല്ലാം ആണ് അത് തെറ്റായി തോന്നുന്നത്? ആരെങ്കിലും ചിന്ദിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് കുറച്ചു വിഭാഗം ആളുകൾ അതിൽ തെറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് എന്നു? പലർക്കും പല തരത്തിൽ ആയിരിക്കും ഇതിനെ കുറിച്ചുള്ള അഭിപ്രായം. ഞാൻ പറയുന്നത് നിങ്ങളിൽ പലരും കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ള കാര്യങ്ങൾ ആയിരിക്കാം കാരണം നമ്മൾ എല്ലാവരും ജീവിക്കുന്നത് ഒരു സമൂഹത്തിൽ ആണ്.

" ഒരിക്കൽ ഒരു അമ്മാവൻ പറയുന്നത് കേട്ടു ആണും പെണ്ണും ഒരിക്കലും സുഹൃത്തുക്കൾ മാത്രമായിരിക്കില്ല" എന്ന്. ശരിയാണോ? അല്ല കാരണം ഇന്നത്തെ തലമുറക്ക് സ്വഹൃദം എന്താണെന്നും അത് തരുന്ന സന്തോഷം ഉപേഷിക്കാൻ കഴിയാത്ത സുഖമുള്ള ലഹരിയാണെന്നും നന്നായി തിരിച്ചറിയാം. തിരിച്ചറിവിന്റെ കാലമാണിത്. പണ്ടത്തെ ആളുകളെ കുറ്റം പറയുന്നത് അല്ല, അവർ ജീവിച്ചു വളർന്ന ചുറ്റുപാടും ഇന്നത്തെ കുട്ടികൾ വളരുന്ന ചുറ്റുപാടും വളരെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അവരുടെ കാശ്ചപാടിൽ എല്ലാം ശരിയായിരിക്കാം, എന്നാൽ അത് സത്യമാവണം എന്നില്ല.

" ചിലരുടെ അഭിപ്രായത്തിൽ ആൺകുട്ടികൾ പെൺകുട്ടികൾക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടെങ്കിൽ മനസ്സിൽ മറ്റെന്തെങ്കിലും തെറ്റായ ലക്‌ഷ്യം ഉണ്ടാവും എന്നു. ഇങ്ങനെയുള്ള അഭിപ്രായം ഞാൻ കൂടുതൽ കേട്ടിരിക്കുന്നത് പെണ്മക്കൾ മാത്രം ഉള്ള അമ്മമാരിൽ നിന്നാണ്.ചീത്ത ആൺകുട്ടികൾ ഉണ്ട് പക്ഷെ എല്ലാ ആൺകുട്ടികളും ചീത്തയല്ല, കൂട്ടുകാർക്കു എന്ത് ആവശ്യം വന്നാലും ഓടി വന്നു സഹായിക്കുന്നത് ആൺകുട്ടികൾ ആണ് കുടുതലും അത് ഫ്രണ്ട്ഷിപ്പിനു നൽകുന്ന വലിയ സ്ഥാനം ആണ്. തെറ്റ് കണ്ടാൽ കുട്ടികളെ ശാസിക്കാനും നേർവഴിക്കു നയിക്കാനും രക്ഷിതാക്കൾക്ക് അവകാശം ഉണ്ട്, പക്ഷെ എന്താണ് തെറ്റ് എന്നുള്ള തിരിച്ചറിവ് രക്ഷിതാക്കൾക്ക് ഉണ്ടാവണം. കുട്ടികളുടെ മനസ്സിൽ ഇല്ലാത്ത തെറ്റ് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ ആണ് പല വീടുകളിലും പരസ്‌പരം വഴക്കും വീടുവിട്ടു ഇറങ്ങിപ്പോക്കും ഉണ്ടാവുന്നത്.

ഇപ്പോളത്തെ കുട്ടികൾക്ക് പറ്റുന്ന തെറ്റാണു തെറ്റായ കൂട്ടുകെട്ടിൽ ചെന്നുപെടുന്നത്. എല്ലാ കുട്ടികളും നല്ലവരാണ് പക്ഷെ ഇന്റർനെറ്റിന്റേയും സോഷ്യൽ മീഡിയസിന്റെയും തെറ്റായ ഉപയോഗം പലവരെയും വഴിതെറ്റിക്കുന്നു. കുട്ടികളെ നല്ല വഴിക്കു നയിക്കുക.അവരുടെ കൂട്ടുകെട്ടിൽ നല്ലവരെയും ചീത്തയും തിരിച്ചറിയാൻ രക്ഷിതാക്കൾ ശ്രമിക്കുക. അതിനു ശേഷം മാത്രം കുട്ടികളെ കൂട്ടുകെട്ടിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുക. ഒരു കുട്ടിയെയും വസ്ത്രധാരണവും മുടിയുടെ സ്റ്റൈലും നോക്കി സ്വഭാവം വിലയിരുത്തരുത്.  കുട്ടികളെ അവരുടെ മാനസികാവസ്ഥയിൽ മനസിലാക്കാൻ ശ്രമിച്ചാൽ വീടുകളിൽ ഉണ്ടാവുന്ന പ്രശ്നനങ്ങൾ കുറെയേറെ ഇല്ലാതാവും. നല്ല സ്നേഹവും നന്മയും ഉള്ള കുടുംബത്തിന് നല്ല സമൂഹത്തിനെ വളർത്താൻ സാധിക്കും.ഇപ്പോളത്തെ തലമുറയാണ് നാളത്തെ നല്ലൊരു സമൂഹത്തിനു ആധാരം.