2019, ഫെബ്രുവരി 27, ബുധനാഴ്‌ച

ആൺ പെൺ സ്വഹൃദം ശരിയും തെറ്റും




എന്താണ് ആണും പെണ്ണും  സുഹൃത്തുക്കൾ ആയാൽ കുഴപ്പം? എൻ്റെ കാശ്ചപാടിൽ ഒരു തെറ്റും കാണുന്നില്ല.ആർക്കെല്ലാം ആണ് അത് തെറ്റായി തോന്നുന്നത്? ആരെങ്കിലും ചിന്ദിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് കുറച്ചു വിഭാഗം ആളുകൾ അതിൽ തെറ്റ് കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് എന്നു? പലർക്കും പല തരത്തിൽ ആയിരിക്കും ഇതിനെ കുറിച്ചുള്ള അഭിപ്രായം. ഞാൻ പറയുന്നത് നിങ്ങളിൽ പലരും കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞിട്ടുള്ള കാര്യങ്ങൾ ആയിരിക്കാം കാരണം നമ്മൾ എല്ലാവരും ജീവിക്കുന്നത് ഒരു സമൂഹത്തിൽ ആണ്.

" ഒരിക്കൽ ഒരു അമ്മാവൻ പറയുന്നത് കേട്ടു ആണും പെണ്ണും ഒരിക്കലും സുഹൃത്തുക്കൾ മാത്രമായിരിക്കില്ല" എന്ന്. ശരിയാണോ? അല്ല കാരണം ഇന്നത്തെ തലമുറക്ക് സ്വഹൃദം എന്താണെന്നും അത് തരുന്ന സന്തോഷം ഉപേഷിക്കാൻ കഴിയാത്ത സുഖമുള്ള ലഹരിയാണെന്നും നന്നായി തിരിച്ചറിയാം. തിരിച്ചറിവിന്റെ കാലമാണിത്. പണ്ടത്തെ ആളുകളെ കുറ്റം പറയുന്നത് അല്ല, അവർ ജീവിച്ചു വളർന്ന ചുറ്റുപാടും ഇന്നത്തെ കുട്ടികൾ വളരുന്ന ചുറ്റുപാടും വളരെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അവരുടെ കാശ്ചപാടിൽ എല്ലാം ശരിയായിരിക്കാം, എന്നാൽ അത് സത്യമാവണം എന്നില്ല.

" ചിലരുടെ അഭിപ്രായത്തിൽ ആൺകുട്ടികൾ പെൺകുട്ടികൾക്ക് വേണ്ടി എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടെങ്കിൽ മനസ്സിൽ മറ്റെന്തെങ്കിലും തെറ്റായ ലക്‌ഷ്യം ഉണ്ടാവും എന്നു. ഇങ്ങനെയുള്ള അഭിപ്രായം ഞാൻ കൂടുതൽ കേട്ടിരിക്കുന്നത് പെണ്മക്കൾ മാത്രം ഉള്ള അമ്മമാരിൽ നിന്നാണ്.ചീത്ത ആൺകുട്ടികൾ ഉണ്ട് പക്ഷെ എല്ലാ ആൺകുട്ടികളും ചീത്തയല്ല, കൂട്ടുകാർക്കു എന്ത് ആവശ്യം വന്നാലും ഓടി വന്നു സഹായിക്കുന്നത് ആൺകുട്ടികൾ ആണ് കുടുതലും അത് ഫ്രണ്ട്ഷിപ്പിനു നൽകുന്ന വലിയ സ്ഥാനം ആണ്. തെറ്റ് കണ്ടാൽ കുട്ടികളെ ശാസിക്കാനും നേർവഴിക്കു നയിക്കാനും രക്ഷിതാക്കൾക്ക് അവകാശം ഉണ്ട്, പക്ഷെ എന്താണ് തെറ്റ് എന്നുള്ള തിരിച്ചറിവ് രക്ഷിതാക്കൾക്ക് ഉണ്ടാവണം. കുട്ടികളുടെ മനസ്സിൽ ഇല്ലാത്ത തെറ്റ് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുമ്പോൾ ആണ് പല വീടുകളിലും പരസ്‌പരം വഴക്കും വീടുവിട്ടു ഇറങ്ങിപ്പോക്കും ഉണ്ടാവുന്നത്.

ഇപ്പോളത്തെ കുട്ടികൾക്ക് പറ്റുന്ന തെറ്റാണു തെറ്റായ കൂട്ടുകെട്ടിൽ ചെന്നുപെടുന്നത്. എല്ലാ കുട്ടികളും നല്ലവരാണ് പക്ഷെ ഇന്റർനെറ്റിന്റേയും സോഷ്യൽ മീഡിയസിന്റെയും തെറ്റായ ഉപയോഗം പലവരെയും വഴിതെറ്റിക്കുന്നു. കുട്ടികളെ നല്ല വഴിക്കു നയിക്കുക.അവരുടെ കൂട്ടുകെട്ടിൽ നല്ലവരെയും ചീത്തയും തിരിച്ചറിയാൻ രക്ഷിതാക്കൾ ശ്രമിക്കുക. അതിനു ശേഷം മാത്രം കുട്ടികളെ കൂട്ടുകെട്ടിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുക. ഒരു കുട്ടിയെയും വസ്ത്രധാരണവും മുടിയുടെ സ്റ്റൈലും നോക്കി സ്വഭാവം വിലയിരുത്തരുത്.  കുട്ടികളെ അവരുടെ മാനസികാവസ്ഥയിൽ മനസിലാക്കാൻ ശ്രമിച്ചാൽ വീടുകളിൽ ഉണ്ടാവുന്ന പ്രശ്നനങ്ങൾ കുറെയേറെ ഇല്ലാതാവും. നല്ല സ്നേഹവും നന്മയും ഉള്ള കുടുംബത്തിന് നല്ല സമൂഹത്തിനെ വളർത്താൻ സാധിക്കും.ഇപ്പോളത്തെ തലമുറയാണ് നാളത്തെ നല്ലൊരു സമൂഹത്തിനു ആധാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ