പ്രണയം അത് എല്ലാവരിലും ഉള്ള ഒരു വികാരം ആണ്.പ്രണയിക്കാത്തവർ ആയി ആരും ഉണ്ടാവില്ല.ഇനി പ്രണയിച്ചിട്ടില്ലെകിൽ അവർക്കു എന്തോ കുഴപ്പമുണ്ടെന്നു പറയാം.പക്ഷെ അവൾക്കു പ്രണയം എന്തെന്ന് തിരിച്ചറിവ് ഉണ്ടായ കാലം മുതൽ അവൾ ചിന്തിച്ചു .
എന്തിനു പ്രണയിക്കണം ?
ആരെ പ്രണയിക്കണം ?
എപ്പോൾ പ്രണയിക്കണം?
ഈ മൂന്ന് ചോദ്യങ്ങൾക്കും അവൾക്കു വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു.ജനിപ്പിച്ചു വളർത്തി വലുതാക്കിയ മാതാപിതാക്കളെക്കാളും വലുതല്ല പ്രണയം പറഞ്ഞു പിന്നാലെ വരുന്ന ഒരു പുരുക്ഷനും. മാതാപിതാക്കൾ അവളുടെ മേൽ വച്ചിരിക്കുന്ന വിശ്വാസം ഒരിക്കലും ദുരുഭയോഗം ചെയ്യില്ല എന്നവൾ ഉറച്ച തീരുമാനം എടുത്തു.
മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം, അപ്പോൾ ഇഷ്ടമുള്ള ആളെ പ്രണയിച്ചു അത് വീട്ടിൽ തുറന്നു പറഞ്ഞാൽ വിവാഹം നടത്തി തരാൻ സ്നേഹമുള്ള വീട്ടുകാർ തയാറാവില്ലേ എന്ന് ചോദിച്ചു കൊണ്ട് ഒരു കൂട്ടർ വന്നു.അതെ ശരിയാണ് സ്നേഹമുള്ള അച്ഛനും അമ്മയും മക്കൾക്കു വേണ്ടി എല്ലാത്തിനും തയ്യാറാവും. പക്ഷെ മാതാപിതാക്കളുടെ സ്വപ്‌നം മുഴുവൻ അവരുടെ മക്കളായിരിക്കും.ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ അവർ സ്വപ്‍നം കണ്ടു തുടങ്ങും, കുഞ്ഞിൻറ്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവരുടെ അധ്വാനവും പണശേഖരണവും വർധിപ്പിച്ചു മക്കൾക്കു വേണ്ടി ചിലവു ചെയ്യുന്നു.മക്കൾക്കു വേണ്ടി ജീവിതകാലം മുഴുവൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾക്ക് അവരുടെ വിശ്വാസമെങ്കിലും തിരിച്ചു കൊടുക്കാൻ മക്കൾക്കു കടമയില്ലേ?
ഈ ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഒന്ന് പ്രണയിച്ചില്ലെങ്കിൽ എന്ത് സംഭവിക്കാൻ? അടുത്ത കൂട്ടുകാർകിടയിൽ പ്രണയം തോന്നാം,പിന്നാലെ പ്രണയം പറഞ്ഞു ചിലരെ കാണാം.മനസ്സിൽ വ്യക്തമായ തീരുമാനം ഉണ്ടായാൽ ഇതിൽ നിന്നെല്ലാം മോചനം നേടാൻ സാധിക്കും.
അവളുടെ മനസ്സിൽ അച്ഛനും അമ്മക്കും കൊടുത്ത മുഖ്യ സ്ഥാനം ഒരു പ്രണയത്തിനും സ്ഥാനം കൊടുത്തില്ല.വിവാഹം കഴിഞ്ഞാൽ ഭർത്താവിനെ പ്രണയിക്കാം എന്നവൾക്കു അറിയാം. അവൾ നല്ലൊരു മകളും നല്ലൊരു ഭാര്യയും നല്ലൊരു കാമുകിയും ആയിരിക്കും.
മാതാപിതാക്കളോട് സ്നേഹമുള്ള ഒരു മക്കളും അവർക്കു വേണ്ടി വൃദ്ധസദനം തേടി പോവില്ല.ഭർത്താവിനോട് വിശ്വാസം പുലർത്തുന്ന ഒരു ഭ്യാര്യയും അന്യപുരുക്ഷനെ ആഗ്രഹിക്കില്ല.സ്നേഹവും വിശ്വാസവും മനസ്സിൽ കടമയായി സൂക്ഷിക്കുന്ന ഇവളല്ലേ ശരിക്കും പെണ്ണ്?ഇവളെ പോലെ ആവണ്ടേ ഓരോ പെണ്ണും?
പുരുക്ഷന്റെ മനസ്സിൽ സ്നേഹിക്കുന്ന പെണ്ണിനെ കുറിച്ച് ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടാവും അതെല്ലാം അവർ രണ്ടു പേരെ കുറിച്ച് മാത്രം ആയിരിക്കും അവളുടെയോ അവന്റെയോ മാതാപിതാക്കൾ ഉണ്ടാവില്ല.അതുപോലെ തന്നെ ആയിരിക്കും പ്രണയിക്കുന്ന പെണ്ണും.കുറച്ചു നാളത്തെ പരിജയം കൊണ്ട് പ്രണയിക്കുന്നവർ അവർക്കു വേണ്ടി ജീവിച്ചുകൊണ്ടിരിക്കുന്ന അച്ഛനെയും അമ്മയേയും ഓർക്കില്ല,അവർക്കു വേണ്ടി ചിലവാക്കിയ പണത്തിന്റെയും അധ്വാനത്തിന്റെയും മുതലും പലിശയും കൊടുക്കുന്നത് ഒരു ഒളിച്ചോട്ടത്തിലൂടെ ആയിരിക്കും.നിങ്ങളുടെ ഉള്ളിൽ യഥാർത്ഥ പ്രണയം ഉണ്ടെങ്കിൽ അത് തുറന്നു പറഞ്ഞു നല്ലൊരു ജോലി കിട്ടുന്നത് വരെ കാത്തിരുന്നു കൂടെ?കല്യാണ പ്രായം ആവുമ്പോൾ വിവാഹ ആലോചനയുമായി ചെന്നാൽ നല്ല ആലോചന എന്ന് തോന്നിയാൽ അവർ നടത്തിതരാതിരിക്കില്ല.കാരണം എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം മക്കൾക്കു ജീവിതകാലം മുഴുവൻ സന്തോഷത്തോടെയും പണത്തിന്റെ ബുദ്ധിമുട്ടില്ലാതെയും ജീവിക്കാൻ കഴിയുന്ന കുടുംബമാണ്.
മനസ്സിൽ മായാതെ പ്രണയവും സ്നേഹവും സൂക്ഷിക്കുന്നവർക്കു പ്രണയവും കുടുംബവും ഒരു പോലെ സന്തോക്ഷതോടെ നിലനിർത്താം.
Very good sister
മറുപടിഇല്ലാതാക്കൂ