എല്ലാവരും സമൂഹത്തെയും ആളുകളെയും നോക്കി കാണുന്നതും വിലയിരുത്തുന്നതും വെത്യസ്ഥമായ കശ്ച്ചപ്പാടിലൂടെ ആണ്. ആളുകൾ എത്ര വെത്യസ്തർ ആണെന്ന് പറഞ്ഞാലും എല്ലാവര്ക്കും ഒരുപോലെ ഉണ്ടാവേണ്ട ഗുണങ്ങൾ ഉണ്ട് അതാണ് മനുഷ്യത്വം.എന്നാൽ ഇന്നത്തെ പല ആളുകൾക്കും ഇല്ലാതെ പോയ ഒന്നാണ് മനുഷ്യത്വം.ഞാൻ എഴുതുന്നത് എന്റെ ചുറ്റുമുള്ള ആളുകളിൽ നിന്നാണ് എന്റെ സമൂഹത്തിൽ നിന്നാണ്.
ഒരു കുട്ടി ജനിച്ചു വളർന്നു കോളേജിൽ എത്തുന്നത് വരെ ആ കുട്ടിയുടെ സ്വഭാവം രൂഭീകരിക്കുന്നത് വീട്ടിൽ നിന്നാണ്.മിഡിൽ ക്ലാസ് കുടുംബത്തിൽ കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത് താഴ്ന്ന ജാതിയിലുള്ള കുട്ടികളോട് കൂട്ടുകൂടരുത് അവർ പൊട്ട ജാതി ആണെന്ന്. ഇത് പോലെ തന്നെ പണക്കാരും മകളെ പറഞ്ഞു പഠിപ്പിക്കുന്നു.പിന്നീടുള്ള കുട്ടികളുടെ വളർച്ചയെ ജാതിയുടെ വേർതിരിവും പണത്തിന്റെ വ്യവസ്ഥതയിലുള്ള വേർതിരിവും എങനെ ആണ് ബാധിക്കാതിരിക്കുന്നത്. അപ്പോൾ ഏറ്റവും ആദ്യം ബോധവത്കരണം വേണ്ടത് കുട്ടികൾക്കോ മാതാപിതാക്കൾക്കോ?
അച്ഛൻ കള്ളുകുടിയനോ കള്ളനോ പെണ്ണുപിടിയനോ ആയാൽ മകൻ അങ്ങനെ ആവണം എന്നില്ല, പക്ഷെ സമൂഹം പിന്നെ മറിച്ചൊരു ആലോചനക് നിൽക്കില്ല അച്ഛൻ എങ്ങനെ ആണോ മകനും അങ്ങനെ ആവും എന്ന് മുൻവിധി എഴുതും.ചില കുട്ടികൾ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് ഒരിക്കലും ചീത്ത ആവില്ല എന്ന് കരുതി നടക്കും,പക്ഷെ മറ്റു ചില കുട്ടികൾ അച്ഛന്റെ വഴിക്ക് തന്നെ സഞ്ചാരം ആരംഭിക്കും.ഒരാളെ നല്ലവൻ ആക്കുന്നതും ചീത്ത ആക്കുന്നതും സമൂഹം തന്നെ ആണ്.
കുട്ടികളെ കുട്ടികളായി കാണുക.അവരുടെ കുടുംബ പശ്ചാത്തലത്തിൽ അവരെ വിലയിരുത്തരുത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ നല്ലൊരു സമൂഹത്തിന്റെ ഘടകങ്ങൾ.നല്ല മുല്യങ്ങൾ പകർന്നു കൊടുത്തു നല്ലവരായി കുട്ടികളെ വളർത്താൻ ആദ്യം രക്ഷിതാക്കളിൽ നല്ല മുല്യങ്ങൾ വളർത്താൻ ശ്രമിക്കണം.സ്വാർത്ഥതയില്ലാത്ത സ്നേഹവും മനുഷ്യത്വവും ഉള്ള നല്ലൊരു സമൂഹത്തിനായി ഓരോ കുടുംബങ്ങളും തയാറാവണം.നല്ലൊരു നാളെക്കായി എല്ലാവർക്കും ഒരുമിക്കാം.